വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അസഭ്യം, ഇന്ത്യക്കെതിരെ പരാമര്‍ശം; പഞ്ചാബ് സ്വദേശിക്കെതിരെ കേസ്

ന്യൂദല്‍ഹി-ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹളമുണ്ടാക്കുകയും എയര്‍ഹോസ്റ്റസിനെ അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു.

കാബിന്‍ ക്രൂവിന്റെ പരാതിയില്‍ ദല്‍ഹി ഐജിഐ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത പഞ്ചാബ് ജലന്തര്‍ സ്വദേശിയ അഭിനവ് ശര്‍മക്കെതിരെയാണ് കേസ്.

വിമാന യാത്രയ്ക്കിടെ അഭിനവ് ശര്‍മ അടുത്തിരുന്ന യാത്രക്കാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും മോശമായി പെരുമാറുകയായിരുന്നു. അതിനുശേഷം സീറ്റില്‍നിന്ന് എഴുന്നേറ്റ് വിമാനത്തിലെ മറ്റു യാത്രക്കാരോടും മോശമായി പെരുമാറി.

ഇതോടെ കാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും മുന്നിറിയിപ്പ് നല്‍കി. ഇതിനുശേഷവും വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ ഇന്ത്യക്കെതിരേയും സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നു.  അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Latest News