Sorry, you need to enable JavaScript to visit this website.

പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ മാസ് ട്രയ്‌ലര്‍ റിലീസായി 

കൊച്ചി- ലോകേഷ് കനകരാജ്- ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്‌ലര്‍ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തിയ വിഷ്വല്‍ ട്രീറ്റാണ് ലിയോ ട്രയ്‌ലര്‍. 

ശാന്ത രൂപത്തില്‍ ലിയോ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്‌ലറില്‍ നിന്ന് വ്യക്തമാണ്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. 

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. ഔട്ട് ആന്റ്് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോ ഒക്ടോബര്‍ 19ന് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തില്‍ വിപുലമായ പ്രമോഷന്‍ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്‌നര്‍. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News