കാസര്‍കോട്-സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇടിച്ചിട്ട ശേഷം ഇന്നോവ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗ്ളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഡ്ലു ചൂരിയിലെ സൈനബ മനസിലില്‍ സ്വാദിഖിന്റെ മകന് ടി. എസ് മുഹമ്മദ് ജാബിര്‍ (30), സുഹൃത്ത് ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ജാവിദ് (34) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജാബിറിന്റെ പരാതിയില്‍ ഇന്നോവ കാര്‍ ഡ്രൈവറുടെ പേരില്‍ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചൂരിയിലാണ് അപകടമുണ്ടായത്. ജാബിറും സുഹൃത്തും സ്കൂട്ടറില്‍ മീപ്പുഗിരിയില്‍ നിന്ന് ചൂരയിലേക്ക് വരുന്നതിനിടെ ഉളിയത്തടുക്ക ഭാഗത്ത് നിന്ന് അതിവേഗം ഓടിച്ചു വന്ന ഇന്നോവ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി എന്നാണ് പരാതി. ഇരുവരുടെയും കാലിലാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. സംഭവം സംബന്ധിച്ച് സമീപത്തെ സി.സി.ടി.വികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മനഃപൂര്‍വമുള്ള അപകടമാണെന്ന നിഗമനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്.