പനാജി- ഇസ്‌ലാമിനും പ്രവാചകനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ 27 കാരനെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹ മാധ്യമങ്ങളില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ സാമുദായിക വികാരം വ്രണപ്പെടുത്തിയതിനു പിന്നാലെ സെപ്തംബര്‍ 30ന് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പനാജി, മര്‍ഗോവോ, പോണ്ട, മപുസ എന്നിവിടങ്ങളില്‍ മുസ്ലിം സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദക്ഷിണ ഗോവയിലെ പോണ്ട, മര്‍ഗോവ പോലീസ് സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ തൊഴില്‍ രഹിതനായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും മുഹമ്മദ് നബിക്കും ഇസ്‌ലാമിനുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ െ്രെകം ഡിപ്പാര്‍ട്ട്‌മെന്റിനും സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുഖ്യപ്രതികളിലൊരാള്‍ പിടിയിലായതായും കേസില്‍ ഇത് ഒരു വലിയ വഴിത്തിരിവാണെന്നും സൈബര്‍ ക്രൈം
പോലീസ് സൂപ്രണ്ട് അക്ഷത് കൗശല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പോണ്ട, മാര്‍ഗോവ് പോലീസ് സ്‌റ്റേഷനുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിതെന്നും പ്രതിയെ അവര്‍ക്ക് കൈമാറിക്കഴിഞ്ഞുവെന്നും അക്ഷത് കൗശല്‍ പറഞ്ഞു.
സൈബര്‍ പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ സെര്‍വറുകളുള്ളതിനാല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ബന്ധപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അവന്‍ ഒരു പ്രദേശവാസിയാണ്. ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നുണ്ട്. കുറ്റാരോപിതനായ വ്യക്തിയുടെ മെഡിക്കല്‍ പേപ്പറുകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എത്ര അക്കൗണ്ടുകള്‍ ഉണ്ടാക്കിയെന്നും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെക്കുറിച്ചും പോലീസ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.