Sorry, you need to enable JavaScript to visit this website.

സ്‌കൈപ്പ് വഴി വീട്ടിലൊരു സെക്യൂരിറ്റി ക്യാമറ

ലാപ്‌ടോപ്പിലേയും ഡെസ്‌ക് ടോപ്പിലേയും വെബ്കാം സെക്യൂരിറ്റി ക്യാമറയായി ഉപയോഗിക്കാൻ ഒരു സ്‌കൈപ്പ് സൂത്രം. വിഡിയോ, ഓഡിയോ കോളുകൾക്ക് നിരവധി പുതിയ ആപ്പുകൾ ലഭ്യമാണെങ്കിലും സ്‌കൈപ്പ് ഇപ്പോഴും പലർക്കും പ്രിയങ്കരമാണ്. സ്‌കൈപ്പ് ആകർഷകമാക്കാൻ പലവിധ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. സ്‌കൈപ്പിന്റെ ഡെസ്‌ക് ടോപ്പ് പതിപ്പ് വലിയ മാറ്റത്തോടെയാണ് ഇപ്പോൾ ലഭ്യമാകുന്നത്.
നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നവർക്ക് വീട്ടിലെ കുട്ടികളിലും വേലക്കാരിയിലും ഒരു കണ്ണ് വെക്കാൻ ഉപയോഗപ്പെടുത്താവുന്നതാണ് സ്‌കൈപ്പ് വഴിയുള്ള സെക്യൂരിറ്റി ക്യാമറ. 
നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്‌കൈപ്പിന്റെ പഴയ പതിപ്പും രണ്ടാമതൊരു സ്‌കൈപ്പ് അക്കൗണ്ടും മാത്രമാണ് സെക്യൂരിറ്റി ക്യമറക്ക് വേണ്ടത്. പുതിയ സ്‌കൈപ്പാണ് ലാപ്‌ടോപ്പിൽ ഉള്ളതെങ്കിൽ പഴയ പതിപ്പ് (8.0.0.44736 അല്ലാത്തത്) ഡൗൺലോഡ് ചെയ്യാം. https://skype.en.uptodown.com/windows/old
ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം കമ്പ്യൂട്ടറിൽ തുറക്കുക. ടൂൾസ്-ഒപ്ഷൻസ്-കാൾസ്-കാൾ സെറ്റിംഗസ്-അഡ്വാൻസ്ഡ് ഒപ്ഷൻസിൽ പോകുക. ആൻസർ ഇൻകമിംഗ് കാൾസ് ഓട്ടോമാറ്റിക്കലി ആന്റ് സ്റ്റാർട്ട് വിഡിയോ ഓട്ടമാറ്റിക്കലി ഒപ്ഷൻ തെരഞ്ഞെടുക്കുക. 
ഇനി ആദ്യത്തെ അക്കൗണ്ടിൽനിന്ന് രണ്ടാമത്തെ സ്‌കൈപ്പ് അക്കൗണ്ടിലേക്ക് വിളിക്കുക. കാൾ സ്വമേധയാ സ്വീകരിക്കുകയും ക്യാമറ തത്സമയം തുറക്കുകയും ചെയ്യും. 
വേറെയുമുണ്ട് സ്‌കൈപ്പിനെ ആകർഷകമാക്കുന്ന ഫീച്ചർ. നിങ്ങളുടെ ചാറ്റ് കോൺടാക്ടിലുള്ളവർക്ക് 300 എംബി വരെയുള്ള ഫയലുകൾ അയക്കാൻ സ്‌കൈപ്പ് വഴി സാധിക്കും. സംഭാഷണത്തിനിടയിൽ ഫയലുകളും ഡോക്യുമെന്റുകളും അയക്കുക മാത്രമല്ല, വിഡിയോ കോൺഫറൻസിംഗും നടത്താം. പ്ലസ് അടയാളത്തിലോ പേപ്പർ ക്ലിപ്പ് അടയാളത്തിലോ ക്ലിക്ക് ചെയ്താൽ ഫയലുകൾ അയക്കാം. സാധാരണ ഇ-മെയിലുകളിൽ എൻക്രിപ്റ്റഡ് സിപ് ഫയലുകൾ അയക്കാൻ അഡ്വാൻസ്ഡ് സെറ്റപ്പിൽ പോകണമെങ്കിൽ സ്‌കൈപ്പിൽ അതിന്റെ ആവശ്യമില്ല. സുരക്ഷിതമായി അയക്കാൻ പറ്റുമെന്ന് മാത്രമല്ല, നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അത് ലഭ്യമാവുകയും ചെയ്യും. കമ്പ്യൂട്ടറിൽ ഷെയർ ചെയ്താൽ അതു മൊബൈൽ ഫോണിലും ഡൗൺലോഡ് ചെയ്യാനാകുമെന്നർഥം. 

Latest News