തിരുവനന്തപുരം-ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാകുന്ന ചിത്രം' തലൈവര്‍ 170' ന് തിരുവനന്തപുരത്ത് തുടക്കം. നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് പൂജ ചിത്രങ്ങള്‍ക്കൊപ്പം ചിത്രീകരണം ആരംഭിച്ച വിവരം പ്രേക്ഷകരെ അറിയിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മഞ്ജു വാര്യര്‍, സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ തുടങ്ങിയവരെയും രജനിക്കൊപ്പം കാണാം.നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹവും കുടുംബവും ജയിലര്‍ സിനിമ കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തലസ്ഥാനത്തെ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി സ്റ്റൈല്‍ മന്നന്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.