Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; എന്തിനാവും?!

ന്യൂഡൽഹി - നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്താനാണ് നിർദേശമെന്നാണ് വിവരം. 
 ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള അവസാനവട്ട മന്ത്രിസഭാ പുനസംഘടനയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായാണ് സുരേഷ് ഗോപിയെ കേന്ദ്രം പരിഗണിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തീ പാറുന്ന മത്സരം കാഴ്ചവെച്ച സുരേഷ് ഗോപി ഇത്തവണ കൂടുതൽ തയ്യാറെടുപ്പുകളുമായി കളത്തിൽ നിറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണമുണ്ടായിരിക്കുന്നത്. ഇതിന് രാഷ്ട്രീയപരമായി ഏറെ പ്രധാന്യമുണ്ട്. കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നത്. 
 തൃശൂർ കരുവന്നൂരിലെ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഓളമുണ്ടാക്കാൻ പദയാത്ര നടത്തിയതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ക്ഷണം. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പമാണെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരുമെന്നുമാണ് സുരേഷ് ഗോപിയുടെ ഓർമപ്പെടുത്തൽ. പാവങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല, കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യു.പിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ അവിടെ വേറെ ആണുങ്ങളുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News