കൊച്ചി - പുതുവൈപ്പിൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ വാതക ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് അസ്വസ്ഥത. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർന്നതെന്നാണ് വിവരം. വാതക ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ ഉടനെ ഫയർഫോഴ്‌സ് സംഘം ഐ.ഒ.സി പ്ലാന്റിലെത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രശ്‌നം പരിഹരിച്ചതായും ഐ.ഒ.സി അധികൃതർ അറിയിച്ചു.