കൊച്ചി- ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ലിയോയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ലിയോയുടെ അപ്ഡേറ്റുകള്‍. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രണ്ട് ലിറിക് വീഡിയോകളാണ് ഇതിനകം റിലീസായത്. ലിയോയുടെ ട്രെയിലര്‍ വ്യാഴാഴ്ച പ്രേക്ഷകരിലെത്തും. ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിയോ ഒക്ടോബര്‍ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.