Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മീശയുടെ പരിഭാഷ സമർപ്പിക്കാൻ സുപ്രീം കോടതി, നിരോധനത്തോട് യോജിപ്പില്ല

ന്യൂദൽഹി- വിവാദമായ മീശ നോവലിലെ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഇത് ലഭിച്ച ശേഷം പുസ്തകത്തിന് എതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കാനും മുഴുവൻ കക്ഷികൾക്കും നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. വിവാദങ്ങളുടെ പേരിൽ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിപ്പില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. നോവൽ നിരോധിക്കുന്നതിനോട് കേന്ദ്ര സർക്കാറും അനുകൂലമായല്ല പ്രതികരിച്ചത്. നോവലിലേത് രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവനാപരമായ സംഭാഷണമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പുസ്തകം നിരോധിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന 19(1) ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ എഎസ്ജി പിങ്കി ആനന്ദ് പറഞ്ഞു. വിവാദങ്ങളുടെ പേരിൽ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാനാകൂ. എന്നാൽ ഭാവനപരമായ സംഭാഷണത്തിൽ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങൾ നിരോധിച്ചാൽ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കുമെന്നും ദീപക് മിശ്ര പറഞ്ഞു. 
രണ്ടു പാരഗ്രാഫുകൾ ഉയർത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹർജിക്കാർ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. അതിൽ പറയുന്ന കാര്യങ്ങൾക്കപ്പുറം ഹർജിയിൽ മുഴുവൻ രാഷ്ട്രീയം തിരുകി കയറ്റിയിരിക്കുയകയാണെന്നും കേരളം വാദിച്ചു. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഇപ്പോൾ കോടതി ഇടപെടരുതെന്നാണ് കേരളത്തിന്റെ നിലപാട്.
മീശ നോവൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹരജികൾ ഇന്നാണ് സുപ്രീം കോടതി പരിഗണിച്ചത്. 

സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന മീശ എന്ന നോവൽ എസ്.ഹരീഷ് പിൻവലിച്ചത്. നോവൽ പിന്നീട് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു.
 

Latest News