തലശ്ശേരി- പാനൂര്‍ നഗരസഭാ സെക്രട്ടറി പ്രവീണിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫും. പ്രവീണിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറിയെ നഗരസഭാ ചെയര്‍ ഇ.നാസറിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച ഉപരോധിച്ചു. സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ യു.ഡി.എഫ് നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി.
ഉദ്യോഗസ്ഥര്‍ നാടിന്റെ സമാധാനം കെടുത്തുന്നവരാകരുതെന്ന് യു.ഡി.എഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി അംഗം വി.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. നാടിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കരുത.നാടിന്റെ വികാരം ഉദ്യോഗസ്ഥര്‍ മനസിലാക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങള്‍ നേരിടുമെന്നും വി.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി .പി എ.സലാം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത അശോക്, കാട്ടൂര്‍ മുഹമ്മദ്, ടി .ടി.രാജന്‍, രാജേഷ് കരിയാട് എന്നിവര്‍ സംസാരിച്ചു.
നഗരസഭാ സെക്രട്ടറി ഒരു സമുദായത്തെ ഒന്നടങ്കം അപമാനിച്ചെന്ന നിലയിലുള്ള ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ നഗരസഭാ ചെയര്‍മാനെതിരെ സെക്രട്ടറി അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്.