ന്യൂദൽഹി- ലോക മൃഗദിനത്തിൽ, സോണിയ ഗാന്ധിക്ക് സർപ്രൈസ് സമ്മാനവുമായി രാഹുൽ ഗാന്ധി. ജാക്ക് റസൽ ടെറിയർ ഇനത്തിൽപെട്ട നായ്കുട്ടിയെ ആണ് സോണിയ ഗാന്ധിക്ക് സമ്മാനിച്ചത്. നൂറി എന്നാണ് ഈ നായ്ക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
തന്റെ യുട്യൂബ് ചാനലിലൂടെ ഇതിന്റെ വിഡിയോ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്.
നോർത്ത് ഗോവയിൽ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന മപുസയിലെ കെന്നലിൽ നിന്നാണ് നായ്ക്കുട്ടിയെ സ്വന്തമാക്കിയത്.
ഇവിടെ സന്ദർശനം നടത്തിയ രാഹുൽ രണ്ടു നായ്ക്കുട്ടികളെ തിരഞ്ഞെടുത്തു. വിമാനത്തിൽ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാൽ ഇവയിൽ ഒന്നിനെ മാത്രമാണ് രാഹുൽ തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികൾ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സോണിയ ഗാന്ധിക്ക് സമ്മാനിച്ചത്.
English Summary: Rahul Gandhi gives a surprise gift to Sonia Gandhi on World Animal Day