Sorry, you need to enable JavaScript to visit this website.

ആശുപത്രിയിലെ കൂട്ടമരണം; മോഡി മൗനം വെടിയണം, ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ കൂട്ടമരണത്തില്‍ പ്രധാനമന്ത്രി മോഡി മൗനം വെടിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. 24 മണിക്കൂറിനിടെ 24 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചു.  
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയും ആഘാതത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി  ആവശ്യപ്പെട്ടു.
മരുന്നുകളുടെ ദൗര്‍ലഭ്യം മൂലം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേരുടെ മരണം അത്യന്തം ദുഃഖകരമായ വാര്‍ത്തയാണെന്ന്  പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ എക്‌സില്‍ എഴുതി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മരിച്ച ആത്മാക്കള്‍ക്ക് ദൈവം സമാധാനം നല്‍കട്ടെ. വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം- അവര്‍ പറഞ്ഞു.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് അവര്‍ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ പരസ്യത്തിനായി ആയിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നു, പക്ഷേ കുട്ടികള്‍ക്കുള്ള മരുന്നിന് പണമില്ലേ? ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് ഒരു വിലയുമില്ല.
ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞു.  
സംഭവത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ 24 മരണങ്ങളെക്കുറിച്ച് ജിഎംസിഎച്ച് ഡീന്‍ തന്നെ അറിയിച്ചതായി പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെ ഭരണകൂടം മെഡിക്കല്‍ ജീവനക്കാരെ നിയമിക്കുന്നതിനും നന്ദേഡ് ജിഎംസിഎച്ചിനുള്ള ധനസഹായത്തിനും മുന്‍ഗണന നല്‍കണമെന്ന് ചവാന്‍ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ 500 കിടക്കകളുണ്ടെന്നും എന്നാല്‍ 1,200 ഓളം രോഗികളാണ് നിലവില്‍ ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും കൂടുതല്‍ രോഗികള്‍ കാരണം മെഡിക്കല്‍ സ്റ്റാഫും ഡോക്ടര്‍മാരും അമിതഭാരം അനുഭവിക്കുന്നത് സ്വാഭാവികമാണ്. ഫണ്ടിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാറുമായി സംസാരിക്കുമെന്നും ചവാന്‍ പറഞ്ഞു.

ചില നഴ്‌സുമാരുടെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് തസ്തികകള്‍ നികത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാരുടെ കുറവുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

Latest News