ബംഗളൂരു-വിമാനത്തിന്റെ ടേക്ക് ഓഫിനു തൊട്ടുമുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രാക്കാരന്‍ അറസ്റ്റില്‍. നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം. 36 കാരനായ യാത്രക്കാരനെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സെപ്തംബര്‍ 30 ന് രാത്രി 10 മണിയോടെ നാഗ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സ്വപ്നില്‍ ഹോളി എന്ന യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്നാണ് ഇയാള്‍ ഇരുന്നിരുന്നത്. ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്കുള്ള അനൗണ്‍സ്‌മെന്റ് നടത്തുന്നതിനിടെയാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാത്രി 11:55 ന് ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) വിമാനം ഇറങ്ങിയ ശേഷം, ഹോളിയെ എയര്‍ലൈന്‍സ് സ്റ്റാഫ് പോലീസ് സ്‌റ്റേഷനിലെത്തിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എയര്‍ലൈന്‍ സ്റ്റാഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തി സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
14 ദിവസത്തിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. സെപ്തംബര്‍ 20 ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ന്യൂദല്‍ഹിയില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.
യാത്രക്കാരനെ ചെന്നൈയില്‍ എത്തിയപ്പോള്‍ അധികൃതര്‍ക്ക് കൈമാറിയതായി എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.