ന്യൂദല്‍ഹി- വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകയായ പോലീസുകാരിയെ കൊലപ്പെടുത്തിയ ദല്‍ഹി കോണ്‍സ്റ്റബിള്‍ സുരേന്ദര്‍ റാണ യുവതിയുടെ പേരില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
യുവതി ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനാണ് അവളുടെ പേരില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കാമുകന്‍ അരവിന്ദിനൊപ്പം കാണാതായെന്നും താന്‍ അന്വേഷിക്കുന്നെണ്ടെന്നുമാണ് അറസ്റ്റിലായ സുരേന്ദര്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രണ്ടു വര്‍ഷം മുമ്പാണ് 28 കാരിയായ വനിതാ കോണ്‍സ്റ്റബിള്‍ മോണിക്കാ യാദവിനെ കാണാതായത്. മുഖര്‍ജി നഗറില്‍ അവര്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍നിന്ന് ആരെയോ കാണാന്‍ വേണ്ടി പോയതായിരുന്നു. യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിന് ദല്‍ഹി പോലീസില്‍നിന്ന് രാജിവെച്ചിരുന്നു.
മോണിക്കയുടേതെന്ന് പറഞ്ഞ് എനിക്ക് നിങ്ങളെ കാണേണ്ട എന്ന വ്യാജ ഓഡിയോ സന്ദേശം പോലും പ്രതി സുരേന്ദര്‍ റാണ കുടുംബത്തെ കേള്‍പ്പിച്ചിരുന്നു. സംശയം തോന്നി കഴിഞ്ഞ ഫെബ്രുവരിയില്‍ മോണിക്കയുടെ സഹോദരി ദല്‍ഹി പോലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമാണ് 42 കാരനായ കോണ്‍സ്റ്റബിള്‍ സുരേന്ദര്‍ സിംഗ് റാണയുടെ അറസ്റ്റിലെത്തിയത്. പാറകള്‍ക്കിടയില്‍ മോണിക്കയുടെ അസ്ഥികൂട അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി.
സുരേന്ദര്‍ സിംഗ് റാണ് വിവാഹിതനാണെന്നും വിവാഹാഭ്യര്‍ഥന മോണിക്ക ഭാര്യയോട് വെളിപ്പെടുത്തുമെന്ന് പ്രതി ഭയന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. മോണിക്ക ഇയാളെ അച്ഛനെ പോലെയാണ് കരുതിയിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.