Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയർ ഇന്ത്യ എക്‌സ്പ്രസിന് പുതിയ ബോയിംഗ് 737 മാക്‌സ്-8 എയർക്രാഫ്റ്റുകൾ 

രണ്ട് പുതിയ ബോയിംഗ് 737 മാക്‌സ്-8 എയർക്രാഫ്റ്റുകൾ സ്വന്തമാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. എയർ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നൽകിയ വൻ ഓർഡറിൽ നിന്നുള്ള ആദ്യ വിമാനങ്ങളാണ് ഇവ. വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തിൽ നിന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബോയിംഗ് 737 മാക്‌സ്-8 എയർക്രാഫ്റ്റുകളുടെ ഡെലിവറി എടുത്തത്.
ഇന്ധനക്ഷമതയുള്ളതും സാങ്കേതികമായി ഏറെ പുരോഗമിച്ചതുമായ ബോയിംഗ് 737-8 എയർക്രാഫ്റ്റുകൾ മികച്ച പ്രകടനത്തിനും യാത്ര സുഖത്തിനും പേരുകേട്ടതാണ്. എയർ ഇന്ത്യ എക്‌സ്പ്രസിന് അതിന്റെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ പുതിയ വിമാനങ്ങളുടെ വരവ് സഹായകമാകും. നൂതന സാങ്കേതിക വിംഗ് ലെറ്റുകളും കാര്യക്ഷമതയുള്ള  എൻജിനുകളും ഉപയോഗിച്ച് ഇന്ധന ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാൻ കഴിയും. പഴയ മോഡലുകളെ അപേക്ഷിച്ച് ശബ്ദ മലിനീകരണത്തിൽ 50 ശതമാനം കുറവുമുണ്ട്. കൂടാതെ  എയർഫ്രെയിം പരിപാലന ചെലവിൽ 14 ശതമാനത്തോളം കുറവും വാഗ്ദാനം ചെയ്യുന്നു.
എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷം എയർ ഇന്ത്യ എക്‌സ്പ്രസ്  മാറ്റത്തിന്റെ മാർഗരേഖ നേരത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് എയർലൈനുകളും അവരുടെ സംയുക്ത ശൃംഖലയിലുള്ള നൂറിലധികം റൂട്ടുകളിലെ  യാത്രക്കാർക്കായുള്ള ഇന്റർലൈൻ അറേഞ്ച്‌മെന്റുകളും ആരംഭിച്ചു. രണ്ട് എയർലൈനുകൾക്കുമായുള്ള 56 വിമാനങ്ങളിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായുള്ള 44 ലക്ഷ്യസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. 250 ലധികം റൂട്ടുകളിലാണ് സർവീസ്. എയർ ഇന്ത്യ എക്‌സ്പ്രസിലേക്കും എയർ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകൾ സംയോജിത വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യാനാകും. 

Latest News