ചണ്ഡീഗഡ് - കഴിഞ്ഞ ദിവസം കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തി. ജലന്ധറിലെ കാണ്‍പൂരിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചന്‍ (4) എന്നീ പെണകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇവരെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ മാറ്റുന്ന കൂട്ടത്തില്‍ പെട്ടിയെടുത്തപ്പോഴാണ് മൃതദേഹം കാണുന്നത്. അമിതഭാരം കാരണം തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് അഞ്ച് മക്കളാണുള്ളത്. പെണ്‍കുട്ടികളുടെ അച്ഛന്റെ മദ്യപാന ശീലം കാരണം വീടൊഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.