Sorry, you need to enable JavaScript to visit this website.

അവള്‍ക്ക് കാക്കി ഷര്‍ട്ട് നല്‍കിയിരുന്നു; പെണ്‍കുട്ടിയെ സഹായിക്കാത്തതിന് അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍

ഭോപ്പാല്‍- മധ്യപ്രദേശിലെ  ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ ശേഷം അര്‍ധ നഗ്നയായി രക്തം ഒലിപ്പിക്കുന്ന നിലയില്‍ കണ്ടെത്തിയ 15 കാരിക്ക് തന്റെ ഷര്‍ട്ട് നല്‍കിയിരുന്നുവെന്ന് സഹായിക്കാത്തതിന് അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ.ഓട്ടോറിക്ഷയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.  
പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വഴിയില്‍ ഉപേക്ഷിച്ചതാണ് തന്റെ ഏക തെറ്റെന്ന് ഓട്ടോറിക്ഷാ െ്രെഡവര്‍ രാകേഷ് മാളവ്യ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിക്ക്് വസ്ത്രങ്ങള്‍ നല്‍കി സഹായിച്ചതായി രാകേഷ് പറഞ്ഞു.


അര്‍ദ്ധനഗ്‌നയായി രക്തമൊഴുകുന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയെ സഹായിക്കാത്തവര്‍ക്കെതിരെ  ബാലലൈംഗിക ദുരുപയോഗ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹായത്തിനായി വീടുവീടാന്തരം കയറി യാചിച്ചിട്ടും എല്ലാവരും  പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയായിരുന്നു.  
സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മാളവ്യ നാല് രാത്രി പോലീസ് കസ്റ്റഡിയില്‍ ചെലവഴിച്ചു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയോ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യണമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
െ്രെഡവര്‍മാര്‍ ധരിക്കുന്ന ഒരു കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്ക് നല്‍കിയതായി ഓട്ടോറിക്ഷാ െ്രെഡവര്‍ പറഞ്ഞു. അവളെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ അവള്‍ക്ക് ഒരു കാക്കി ഷര്‍ട്ട് നല്‍കി. അവള്‍ക്ക് വീട്ടിലേക്ക് പോകണമെന്ന് അവള്‍ പറഞ്ഞു. അതില്‍ ഞാന്‍ ഒരുപാട് ഖേദിക്കുന്നു. ഞാനും ആശയക്കുഴപ്പത്തിലായി.  ആദ്യമായാണ് ഇത്തരമൊരു അനുഭവം. ആരോട് പറയണമെന്ന് അറിയില്ലായിരുന്നു- മാളവ്യ പറഞ്ഞു.

 

Latest News