പട്‌ന- ബീഹാറിലെ പട്‌ന ജില്ലയില്‍ മുരാര്‍പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അസീസിയ മദ്രസയുടെയും ലൈബ്രറിയുടെയും പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 29.78 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ മാര്‍ച്ച് 31 ന് രാമനവമി ദിനത്തില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം കത്തിച്ച് ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണിത്.
രാമനവമി ശോഭാ യാത്രയില്‍ പങ്കെടുത്ത ചില അക്രമികള്‍ ബീഹാര്‍ ഷെരീഫിലെ 125 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ, 4,500 പുസ്തകങ്ങളുടെ വലിയ ലൈബ്രറിയുണ്ടായിരുന്ന അസീസിയ മദ്രസയ്ക്ക് തീയിടുകയായിരുന്നു.
മദ്രസയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മതസ്ഥാപനത്തെ ആക്രമിച്ച 'വിദ്വേഷകര്‍'ക്കെതിരെ നടപടിയെടുക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പു നല്‍കുന്ന വീഡിയോ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എക്‌സില്‍ ഷെയര്‍ ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'ജയ് ശ്രീ റാം' മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയാണ് അപൂര്‍വമായ കൈയെഴുത്തുപ്രതികളുള്ള പുരാതന അസീസിയ മദ്രസയും അതിന്റെ ലൈബ്രറിയും കത്തിച്ചത്. തീയിടുന്നതിന് മുമ്പ് ഇമാമിനെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് ശൈഖ് അബ്ദുല്‍ അസീസിന്റെ സ്മരണയ്ക്കായി ബിബി സോഗ്രയാണ് 1895ല്‍ മദ്രസ സ്ഥാപിച്ചത്. ബീഹാറിലെ ഏറ്റവും പഴയ രണ്ട് മദ്രസകളില്‍ ഒന്നായിരുന്നു ഇത. മറ്റൊന്ന് മദ്രസ ഷംസുല്‍ ഹുദയാണ്. 1896ല്‍ സ്ഥാപിതമായതുമുതല്‍ മദ്രസ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1910ലാണ് ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലമുള്ള പുതിയ കാമ്പസിലേക്ക് മാറ്റിയത്.