Sorry, you need to enable JavaScript to visit this website.

രണ്ടു ഭീകരര്‍ സ്‌ഫോടനം നടത്തിയെന്ന് തുര്‍ക്കി, ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളെ കീഴ്‌പ്പെടുത്തി

അങ്കാറ- തുര്‍ക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഭീകരര്‍ ബോംബാക്രമണം നടത്തിയതായും അവരില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ മരിച്ചതായും തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ബോബുമായി എത്തിയ ഒരാളെ കീഴടക്കി.
പാര്‍ലമെന്റിനും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും സമീപം സ്‌ഫോടന ശബ്ദം കേട്ടതായി തുര്‍ക്കി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  സമീപത്തെ ഒരു തെരുവില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ കാണിച്ചു.
പാര്‍ലമെന്റിന്റെ പുതിയ സമ്മേളനം ആരംഭിക്കുന്ന ദിവസം 2016 ന് ശേഷം അങ്കാറയില്‍ നടന്ന ആദ്യ സ്‌ഫോടനമാണെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സൈനികരും ആംബുലന്‍സുകളും ഫയര്‍ ട്രക്കുകളും കവചിത വാഹനങ്ങളും തുര്‍ക്കി തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള മന്ത്രാലയത്തിനു സമീപം എത്തിയിരുന്നു.  
രാവിലെ 9:30 ന് നടന്ന സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ രണ്ട് ഭീകരര്‍ ചെറിയ വാഹനത്തിലെത്തി ബോംബ് ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റേയാളെ നിര്‍വീര്യമാക്കുകയും ചെയ്തു. രാജ്യത്ത് അവസാനത്തെ ഭീകരനെ നിര്‍വീര്യമാക്കുന്നത് വരെ  പോരാട്ടം തുടരുമെന്നും യെര്‍ലികായ കുറിച്ചു.
ചാവേര്‍ ആക്രമണത്തിനു പിന്നില്‍ ഏതെങ്കിലും പ്രത്യേക തീവ്രവാദ ഗ്രൂപ്പാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
സെന്‍ട്രല്‍ ഇസ്താംബൂളിലെ തിരക്കേറിയ  തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം  ഒരു വര്‍ഷം പിന്നുടമ്പോഴാണ് പുതിയ ചാവേര്‍ ആക്രമണം.

 

 

Latest News