Sorry, you need to enable JavaScript to visit this website.

ഇന്‍സ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം

ലഖ്‌നൗ - ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്‍സ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരന് ദാരുണാന്ത്യം. റെയില്‍വേ ട്രാക്കിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 14 കാരനായ ഫര്‍മാനാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ എക്‌സ്പ്രസ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Latest News