ഇംഫാല്‍ - മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ തീവ്രവാദ സംഘടനകളാണെന്ന് എന്‍ ഐ എയുടെ കണ്ടെത്തല്‍. വംശീയ വിള്ളല്‍ ഉണ്ടാക്കാനായി മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ വിദേശ ഭീകര സംഘടനകള്‍ ഫണ്ട് നല്‍കി. ഈ ആയുധങ്ങള്‍ വംശീയ സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എന്‍ ഐ എ വ്യക്തമാക്കി. അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചനയില്‍ ഒരാളെ എന്‍ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമിന്‍ലുന്‍ ഗാംഗ്‌ടെ എന്നയാളാണ് അറസ്റ്റിലായത്. ചുരചന്ദ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. മണിപ്പൂര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ഡല്‍ഹിയില്‍ എത്തിച്ചു. മണിപ്പൂരിലെ നിരോധിത സംഘടനയായ പി എല്‍ എയുടെ ഓപ്പറേറ്റര്‍ ആണ് സെമിന്‍ലുന്‍ ഗാംഗ്‌ടെയെന്ന് എന്‍ ഐ എ പറയുന്നു.