കൊല്‍ക്കത്ത- പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി, കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫിന്റെ പുതിയ പത്രാധിപര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശങ്കര്‍ഷന്‍ താക്കുറാണ്. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന താരതമ്യേന അപ്രധാനമായ പദവിയിലേക്കാണ് ആര്‍. രാജഗോപാലിനെ മാറ്റിയിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തീവ്ര വലതുപക്ഷത്തിനും ഹിന്ദുത്വത്തിനും മോദി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കുമെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ആര്‍ രാജഗോപാല്‍. തിരുവനന്തപുരം സ്വദേശിയായ ആര്‍. രാജഗോപാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ടെലഗ്രാഫിന്റെ പത്രാധിപരാണ്. അദ്ദേഹത്തെ എന്തുകൊണ്ടാണ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് മാനേജ്‌മെന്റ് ഇതുവരെ വിശദീകരിച്ചിട്ടില്ല. മാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ രാജഗോപാല്‍ തയ്യാറായില്ല. മോഡി സര്‍ക്കാരിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പത്രമാണ് ദ ടെലഗ്രാഫ്. ആര്‍ രാജഗോപാല്‍ പത്രാധിപരായതിന് ശേഷം പത്രത്തിന്റെ തലക്കെട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.