മമ്മൂട്ടി കമ്പനി നിര്‍മിച്ച്, മമ്മൂട്ടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍, നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മികച്ച പിന്തുണക്ക് നന്ദി അറിയിച്ചു.
ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു, 'കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ അവലോകനങ്ങളും ഫീഡ്ബാക്കും ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും ഹൃദയം നിറയ്ക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ നന്ദി. നാമെല്ലാവരും ആഴത്തില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. അതിന് ഇത്രയധികം സ്‌നേഹം ലഭിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷം.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' സെപ്റ്റംബര്‍ 28 ന് തിയറ്ററുകളില്‍ എത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ യു/എ സര്‍ട്ടിഫിക്കേഷനോടെയാണ് സെന്‍സര്‍ ചെയ്തത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, മനോജ് കെ യു, റോണി ഡേവിഡ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.