നര്‍മദ- ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച മതഘോഷയാത്രയ്ക്ക് നേരെ അജ്ഞാതര്‍ കല്ലേറ് നടത്തിയതിനു പിന്നാലെ രണ്ട് കടകള്‍ക്ക് തീയിട്ടു. കല്ലേറില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വിഎച്ച്പിയുടെ ശൗര്യ ജാഗരണ്‍ യാത്രക്കിടെ സെലംബ ഗ്രാമത്തിലെ മുസ്ലിം പള്ളിക്ക് സമീപമാണ് അക്രമ സംഭവമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
യാത്ര മസ്ജിദിനു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ അക്രമികള്‍ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് പോലീസ് സൂപ്രണ്ട് പ്രശാന്ത് സുംബേ അറിയിച്ചു.
അനിയന്ത്രിതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഏഴ് മുതല്‍ എട്ട് വരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കല്ലേറുണ്ടായതിനു പിന്നാലെ ഗ്രാമത്തില്‍ രണ്ട് കടകള്‍ക്ക് തീയിട്ടുവെന്നും കുറ്റവാളികളെ തിരിച്ചറിയാനുള്ള പ്രക്രിയയിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോകള്‍ സൂക്ഷ്മമായി പരിശോധിക്കും. അക്രമത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് സൂപ്രണ്ട് സുംബേ പറഞ്ഞു.
രോഷാകുലരായ ജനക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുന്നതും പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിക്കുന്നതും പ്രചരിക്കുന്ന വീഡിയോകളിലുണ്ട്.
അതിനിടെ, വഡോദര ജില്ലയിലെ മഞ്ജുസര്‍ ഗ്രാമത്തില്‍ ഗ്രാമവാസികള്‍ ഒരു കുളത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടയിലും അക്രമ സംഭവം അരങ്ങേറിയതായി പോലീസ് പറഞ്ഞു. മൂന്ന് വിഗ്രഹങ്ങള്‍ കയറ്റിയ ട്രാക്ടര്‍ ഗരാസിയ മൊഹല്ലയില്‍ എത്തിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നോ നാലോ പേര്‍ക്ക് പരിക്കേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി സമാധാനം പുനസ്ഥാപിക്കുകയും വിഗ്രഹ നിമജ്ജനം സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി എച്ച് ചാവ്ദ പറഞ്ഞു.
ഗ്രാമീണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 30 ഓളം വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നാലു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുമെന്നും അക്രമത്തെ അപലപിച്ച ഗുജറാത്ത് പോലീസ് ഡയറക്ടര്‍ ജനറല്‍ വികാസ് സഹായ് പറഞ്ഞു.