കൊച്ചി- ആരാധകര്‍ കാത്തിരിക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാര്‍' ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കരഗണ്ടുര്‍ നിര്‍മിക്കുന്ന സലാറില്‍
പ്രഭാസും പൃഥ്വിരാജുമാണ് ഒന്നിക്കുന്നത്.
ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായ സാലര്‍ ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് സംവിധായകനും കെജിഎഫിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്.
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷന്‍ സംവിധായകന്‍ പ്രശാന്ത് നീല്‍, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായാണ് സലാര്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രമായിരിക്കും സലാര്‍.
ചിത്രത്തിന്റെ ടീസര്‍ ജൂലൈ ആറി് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വരദരാജ മന്നാര്‍.
സലാറില്‍ പ്രഭാസ്- പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാലര്‍
കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
ഛായാഗ്രഹണം: ഭുവന്‍ ഗൗഡ, സംഗീത സംവിധാനം: രവി ബസ്രുര്‍, പി. ആര്‍. ഒ: മഞ്ജു ഗോപിനാഥ്.