Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സ്‌ക്വാഡ് 160ല്‍ നിന്നും 250ലേറെ തിയേറ്ററുകളിലേക്ക് 

കൊച്ചി- മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യ ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങള്‍ക്കു ശേഷം ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക്. ആദ്യ ദിനം കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം വെള്ളിയാഴ്ച 250ല്‍ പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോകളിലേക്ക്  കുതിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പ്രേക്ഷകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആദ്യ ദിനത്തില്‍ 75 എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറിയിച്ചിരുന്നു.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രം ലോകവ്യാപകമായി പ്രേക്ഷകരുടെ പോസിറ്റിവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്. 

റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. റോഷാക്കിനും നന്‍പകല്‍ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ബിഗ് ബജറ്റില്‍ ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ ആണ്. ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തിയത്.

Latest News