ചെന്നൈ-വിവാഹമോചനം നേടി എന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡി. മന്ത് ഒഫ് മധു എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോടാണ് സ്വാതി റെഡ്ഡിയുടെ പ്രതികരണം. വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ല. ഇത് സിനിമയുടെ പ്രൊമോഷനാണ്. അതിനാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. പറയാന്‍ മനസില്ല. പോയി പണി നോക്കൂ. സ്വാതി റെഡ്ഡി പറഞ്ഞു. ഭര്‍ത്താവ് വികാസ് ബാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്തതാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം.2018 ല്‍ ആയിരുന്നു വികാസ് ബാസുവും സ്വാതി റെഡ്ഡിയും വിവാഹിതരാവുന്നത്. പൈലറ്റാണ് വികാസ് ബാസു. നേരത്തെയും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അപ്പോഴും സ്വാതി റെഡ്ഡി വിവാഹമോചിതയാവുന്നു എന്ന് വാര്‍ത്തകള്‍ വന്നു. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആര്‍ക്കീവാക്കിയതാണ് എന്നായിരുന്നു സ്വാതി റെഡ്ഡി മറുപടി നല്‍കിയത്.മലയാളി പ്രേക്ഷകര്‍ക്കും പ്രിയതാരമായ സ്വാതി റെഡ്ഡി, ലിജോ ജോസ് പെല്ലിശേരിയുടെ ആമേനിലൂടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ജയസൂര്യ നായകനായ തൃശൂര്‍ പൂരത്തില്‍ ആണ് നായികയായി അവസാനം അഭിനയിച്ചത്.