സംഭാല്‍- ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയോട് ഹിന്ദു സഹപാഠിയെ തല്ലാന്‍ കല്‍പിച്ച അധ്യാപിക അറസ്റ്റില്‍. ചോദ്യത്തിന് ഉത്തരം പറയാത്തതിന് മുസ്ലിം കുട്ടിയോട് ഹിന്ദു കുട്ടി തല്ലാന്‍ ആജ്ഞാപിച്ച് വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തത്.
സംഭാല്‍ ജില്ലയിലെ അസ്‌മോലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. വ്യാഴാഴ്ചയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.
ഹിന്ദു വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഷായിസ്തയെന്ന് അധ്യാപികക്കെതിരെയാണ് ഐപിസി സെക്ഷന്‍ 153 എ (മതം, വംശം മുതലായവയുടെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 323 ( മുറിവേല്‍പ്പിക്കല്‍) എന്നിവ പ്രകാരം കേസെടുത്തതെന്ന് അഡീഷണല്‍ എസ്.പി ശ്രീഷേ ചന്ദ്ര പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുറ്റാരോപിതയായ അധ്യാപികയെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ക്ലാസ് ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകനെ ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ കൊണ്ട് അധ്യാപിക തല്ലിച്ചതെന്നും
ഇത് മകന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അഡീഷണല്‍ എസ്പി റഞ്ഞു.
കഴിഞ്ഞ മാസം മുസഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ സമാനമായ സംഭവത്തില്‍ മുസ്ലിം കുട്ടിയെ ക്ലാസില്‍ വെച്ച് സഹപാഠികള്‍ അടിച്ചിരുന്നു. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപിക ഹിന്ദു കുട്ടികളെ കൊണ്ട് തല്ലിക്കുകയായിരുന്നു. കുറ്റാരോപിതയായ അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രത്യേക സമുദായക്കാരനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി യു.പി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞിരുന്നു.
കേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം നിയമിക്കണമെന്നും സുപ്രീം കോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.