കല്‍പറ്റ- വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചതായി കേസ്. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടന്‍തന്നെ ഇക്കാര്യം പ്രധാന അധ്യാപകന് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.