ന്യൂദല്‍ഹി- രണ്ടായിരം രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഉള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഇപ്പോഴും 2000 രൂപ നോട്ടുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഇനി രണ്ടു ദിവസമേ ഉള്ളൂ.
രണ്ടു ദിവസത്തിനകം 2000 രൂപ നോട്ട് മാറ്റി ബാങ്കില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആ നോട്ടുകള്‍ വേസ്റ്റ് പേപ്പറായി മാറും. ഈ നോട്ടുകളുമായി പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാന്‍ പോയാല്‍ നിരാശയാകും ഫലം. കാരണം ദല്‍ഹിയിലെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ സെപ്റ്റംബര്‍ 29ന് ശേഷം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍ സെപ്റ്റംബര്‍ 19 മുതല്‍ ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍, ക്യാഷ് ഓണ്‍ ഡെലിവറി സമയത്തും ആമസോണ്‍ എക്‌സിക്യൂട്ടീവ് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. പേയ്‌മെന്റ്.
2000 രൂപ നോട്ട് പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് 2023 മെയ് 19 ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്. 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഏത് ബാങ്കിലും പോയി നിക്ഷേപിക്കാമെന്നും അല്ലെങ്കില്‍ അവ മാറ്റാമെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ.