കൊച്ചി- കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്‍പരം കേസുകള്‍ തെളിയിച്ച കണ്ണൂര്‍ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയല്‍ ആയി പോലും ഇടം പിടിക്കുമ്പോള്‍ കേസന്വേഷണത്തിന്റെ അവരുടെ യാത്രകള്‍ പ്രതികള്‍ക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ പാഞ്ഞിരുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയില്‍ വ്യാഴാഴ്ച തിയേറ്ററുകളിക്കെത്തുമ്പോള്‍ കുറ്റാന്വേഷനത്തിനോടൊപ്പം ഓരോ പ്രേക്ഷകനും സഞ്ചരിക്കും.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാന്‍ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ. എസ്. ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കും. ചിത്രത്തില്‍ സുഷിന്‍ ശ്യാം ഒരുക്കിയ മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. ലോകമെമ്പാടുമുള്ള തിയേറ്ററില്‍ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വ്യാഴാഴ്ച റിലീസാകും.
സുഷിന്‍ ശ്യാം ആലപിച്ച കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഢകൃത്യേ എന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോ. റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
മമ്മൂട്ടിയോടൊപ്പം കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.