ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ അടുത്ത വര്‍ഷം ജനുവരി 22ന് നടത്തുമെന്ന് ക്ഷേത്ര നിര്‍മ്മാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര അറിയിച്ചു. ഡിസംബര്‍ 31ന് ഗ്രൗണ്ട് ലെവല്‍ നിര്‍മാണം പൂര്‍ത്തികരിക്കുമെന്നും പ്രധാനമന്ത്രിയെ ഔദ്യാഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കാല്‍ ലക്ഷത്തോളം ഹിന്ദുമതവിശ്വാസികളെ പങ്കെടുപ്പിക്കും. പതിനായിരം പ്രത്യേക അതിഥികളാണുണ്ടാവുക. ജനുവരി 20 മുതല്‍ 24 വരെ പ്രധാനമന്ത്രി അയോധ്യയില്‍ തുടരുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചടങ്ങിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.