കൊച്ചി-സിനിമാ താരങ്ങളും, മറ്റ് സെലിബ്രറ്റികളുമടക്കം സാധാരണക്കാരന്‍ വരെ നേരിടുന്നോരു വലിയ വെല്ലുവിളിയാണ് സൈബര്‍ ബുള്ളിയിങ്. സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റുകളും മറ്റും പറഞ്ഞ് ആക്രമിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം സൈബര്‍ ബുള്ളിയിങ്ങിനെതിരെ ശക്തമായ സൈബര്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് കൊണ്ട് പലരും പരസ്യമായി രംഗത്തുവന്നു പ്രതികരിക്കാറുണ്ട്. കുറേ കാലമായി തന്നെ സൈബര്‍ ബുള്ളിയിങ് നടത്തുന്ന ഒരാളെ കണ്ടെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പങ്കാളിയുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്.'നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ ഫേയ്ക്ക് ഐ. ഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ വളരെ മോശമായ കമന്റ് ഇട്ടിട്ടുണ്ട്. അവളൊരു നഴ്‌സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്. ഞാന്‍ നിന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാം'
സുപ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.ഞാന്‍ അവളുടെ പേര് വെളിപ്പെടുത്തണോ അതോ അവള്‍ക്കെതിരെ കേസ് കൊടുക്കണോ എന്നാണ് സുപ്രിയ ചോദിക്കുന്നത്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുന്‍പുണ്ടായിരുന്ന കമന്റുകള്‍ അവള്‍ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ ഈ വ്യക്തി ആരാണ് എന്നുള്ളതിന് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് സുപ്രിയയെ ഫോളോ ചെയ്യുന്നവര്‍.