കാൻബെറ- ഓസ്‌ട്രേലിയയിൽ 11 മുതൽ 16 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചതെന്ന് കരുതുന്ന ഭീമൻ ചിലന്തിയുടെ ഫോസിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇരുമ്പ് സമ്പുഷ്ടമായ പാറയ്ക്ക് പേരുകേട്ട ന്യൂ സൗത്ത് വെയിൽസിലെ മക്ഗ്രാത്ത്സ് ഫ്ലാറ്റിലാണ് ചിലന്തിയുടെ ഫോസിൽ കണ്ടെത്തിയത്.മെഗമോനോഡോണ്ടിയം മക്ലുസ്കി എന്നാണ് ഈ ചിലന്തിക്ക് പേരിട്ടിരിക്കുന്നതെന്ന് ലിനിയൻ സൊസൈറ്റിയുടെ സുവോളജിക്കൽ ജേണലിലെ പഠനത്തിൽ പറയുന്നു. ബാരിചെലിഡേ കുടുംബത്തിൽ നിന്ന് കണ്ടെത്തിയ ആദ്യത്തെ ചിലന്തി ഫോസിലാണിത് മോണോഡോണ്ടിയം (ബ്രഷ്-ഫൂട്ട് ട്രാപ്‌ഡോർ സ്പൈഡർ) എന്ന ജീവനുള്ള ജനുസ്സിന് സമാനമാണിതെങ്കിലും അഞ്ചിരട്ടി വലുതും കാൽ മുതൽ കാൽ വരെ 50 മില്ലിമീറ്റർ വലിപ്പവുമുള്ളതുമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഓസ്‌ട്രേലിയയിൽ ഇതുവരെ വളരെ കുറച്ച് ചിലന്തി ഫോസിലുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതിനാൽ ഈ കണ്ടെത്തൽ വളരെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ മ്യൂസിയത്തിൽ നിന്നുള്ള ശാസ്ത്രജ്ഞർ പറഞ്ഞു.ഭൂഖണ്ഡത്തിലുടനീളം നാല് ചിലന്തി ഫോസിലുകൾ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ശാസ്ത്രജ്ഞർക്ക് ഇവയുടെ പരിണാമ ചരിത്രം മനസ്സിലാക്കാൻ കഴിഞ്ഞിടടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റ് മാത്യു മക്കറി പറഞ്ഞു. ചിലന്തികളുടെ വംശനാശത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇത് വെളിപ്പെടുത്തുകയും ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിലെ വിടവ് നികത്തുകയും ചെയ്യുമെന്ന് ഡോ മക്കറി പറഞ്ഞു.
ഓസ്‌ട്രേലിയൻ മ്യൂസിയത്തിന്റെ പാലിയന്റോളജി ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഫോസിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭീമൻ ചിലന്തി ജീവിച്ചിരിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളും വെളിപ്പെടുത്തി. ഈ ഫോസിലിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ചിലന്തി ഇപ്പോൾ സിംഗപ്പൂർ മുതൽ പാപ്പുവ ന്യൂ ഗിനിയ വരെയുള്ള ആർദ്ര വനങ്ങളിലാള്ളതെന്നും ഡോ മക്കറി പറഞ്ഞു.
ഓസ്‌ട്രേലിയയിൽ സമാനമായ അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന ഇവക്ക് ഓസ്‌ട്രേലിയ കൂടുതൽ വരണ്ടതായതിനാൽ പിന്നീട് വംശനാശം സംഭവിച്ചു- അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ നൂതനമായ മൈക്രോസ്കോപ്പി ടെക്നിക്കുകൾ ഉപയോഗിച്ച്, ഗവേഷകർക്ക് ചിലന്തിയുടെ ശരീരത്തിലെ നഖങ്ങളുടെയും രോമങ്ങൾ പോലുള്ള ഘടനകളുടെയും സൂക്ഷ്മമായ വിശദാംശങ്ങൾ വിശകലനം ചെയ്യാൻ കഴിയും.