ജിദ്ദ- സൗദിയിലെ പ്രവാസിവനിതകള്‍ക്ക് തൊഴില്‍ രംഗത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വനിതാ സംഗമം ലക്ഷ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മുനീറ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ അംഗങ്ങളുടെ സംഗമത്തില്‍, നസീഹ മര്‍ജന്‍, ഫര്‍സാന ഹംസ, സബ്‌ന മന്‍സൂര്‍ തുടങ്ങിയ സഹപ്രവര്‍ത്തകരും മുഖ്യ പങ്ക് വഹിച്ചു.
ജിദ്ദയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഈ മോട്ടിവേറ്റര്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സൗദിയില്‍ കുടുംബമായി താമസിക്കുന്ന വനിതകള്‍ക്ക് അധ്യാപനരംഗത്തേക്കോ സ്വയം തൊഴില്‍ രംഗത്തേക്കോ കടന്നു വരാനുള്ള വഴികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിവരിച്ചുകൊണ്ട് നടത്തിയ ഈ സംഗമം നിരവധി സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും ദിശാബോധവും പകരുന്നതായിരുന്നു.
ഇഖാമയുള്ളവരും വിസിറ്റ് വിസയില്‍ വന്നവരും സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നതെങ്ങിനെ എന്ന തങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിയോടെ, പ്രവാസജീവിതത്തിലെ ഒറ്റപ്പെടലിനു പരിഹാരമായി സൗഹൃദ വലയം കൂടി തീര്‍ത്ത് വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തവര്‍ മടങ്ങിയത്.
ഇക്കഴിഞ്ഞ ജൂലൈ 23 ന് പെരിന്തല്‍മണ്ണയില്‍ വാവാസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ മറ്റൊരു സംഗമം 'എങ്ങനെ ഗള്‍ഫ് ജോലി നേടാം' എന്നതിലേക്കു വെളിച്ചം വീശുന്നതായിരുന്നു.
സമൂഹത്തില്‍ വേദനിക്കുന്ന, ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് രംഗത്ത് സജീവമാണ് മുനീറ.
തൊഴില്‍ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന, ബിരുദവും ഇഖാമയും കൈവശമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായും, ഗള്‍ഫിലെ പുതിയ ജോലി സാധ്യതകള്‍ അറിയാനും +91 90611 05806 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.