Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൽമാൻ ഖാന് എല്ലാമാസവും ഒരു കോടിയോളം രൂപ ലഭിക്കും, അഭിനയത്തിൽനിന്നല്ല

മുംബൈ- ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് നടനും ഇന്ത്യയിലെ ഏറ്റവും ധനികനായ സൂപ്പർ താരങ്ങളിലൊരാളുമാണ്  സൽമാൻ ഖാൻ. ആഡംബരപൂർണമായ ഗാലക്‌സി അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന അദ്ദേഹത്തിന്  മുംബൈയിൽ നിരവധി സ്വത്തുക്കളും സ്വന്തമായുണ്ട്. അടുത്തിടെ, തന്റെ വസ്തുവിൽ ഒന്ന് വാടകയ്ക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചു. ഈ ആകർഷണീയമായ സ്ഥലത്തിന് അദ്ദേഹത്തിന്  എത്ര വാടക ലഭിക്കുമെന്ന് അറിയാനുള്ള താൽപര്യം ആരാധകർ പ്രകടിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മുംബൈയിലെ സാന്താക്രൂസിലാണ്  ഭായിജാൻ തന്റെ പ്രധാന വാണിജ്യ കെട്ടിടങ്ങളിലൊന്ന് വാടകയ്‌ക്ക് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ 60 മാസത്തേക്കാണ് വാടക കരാർ.  കെട്ടിടത്തിന്റെ താഴത്തെ താഴത്തെ നില,  ഒന്നാം നില, രണ്ടാം നില എന്നിവ അടങ്ങുന്ന കെട്ടിടമാണ് വാടകക്ക് നൽകിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വാടകക്കാരനിൽ നിന്ന് സൽമാൻ ഖാന് പ്രതിമാസ വാടക വരുമാനമാണ് ലഭിക്കുക.  ആദ്യ വർഷം, വാടകക്കാരൻ പ്രതിമാസം 90 ലക്ഷം രൂപ വാടക നൽകും,  രണ്ടാം വർഷം ഒരു കോടി രൂപയായി ഉയരും. തുടർന്നുള്ള വർഷങ്ങളിൽ തുകയിൽ അഞ്ച് ലക്ഷം രൂപ വീതം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. മൂന്നാം വർഷം 1.05 കോടി രൂപയും, നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് യഥാക്രമം 1.10 കോടിയും 1.15 കോടിയും.

സൽമാൻ ഖാൻ തന്റെ മറ്റൊരു വസ്തുവായ മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ശിവ് ആസ്ഥാൻ ഹൈറ്റ്‌സിലെ ഒരു അപ്പാർട്ട്‌മെന്റും പ്രതിമാസം 95,000 രൂപയ്ക്ക് വാടകക്ക് നൽകിയിട്ടുണ്ട്.

 നവംബറിൽ പ്രദർശനത്തിനെത്താൻ പോകുന്ന ടൈഗർ 3യിലാണ് സൽമാൻ ഖാൻ അടുത്തതായി അഭിനയിക്കുന്നത്. ഒക്‌ടോബർ 15 മുതൽ ബിഗ് ബോസ് 17ന്റെ അവതാരകനായും അദ്ദേഹം എത്തും.

Latest News