ഇസ്‌ലാമാബാദ്- പാക് മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെ പഞ്ചാബ് പ്രവിശ്യയിലെ അഡ്യാല ജയിലിലേക്ക് മാറ്റാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടു. ഇമ്രാന്റെ കുടുംബ പശ്ചാത്തലവും സാമൂഹ്യ- രാഷ്ട്രീയ പദവിയും മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമുള്ള അഡ്യാല ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
തോഷഖാന അഴിമതിക്കേസില്‍ അറ്റോക് ജയിലിലാണ് ഇമ്രാനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇമ്രാന്റെ ഭാര്യ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നു.