സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആന്റ് മാനേജേഴ്—സി (എസ്.ഇ.ഇ.എം) ന്റെ 2022 വർഷത്തെ മികച്ച ഊർജ സംരക്ഷണത്തിനുള്ള പ്ലാറ്റിനം അവാർഡ് മലബാർ മിൽമ കരസ്ഥമാക്കി. ഫുഡ് ബിവറേജസ് - ഡയറി ഇൻഡസ്ട്രി വിഭാഗത്തിൽ ആണ് മലബാർ മിൽമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഊർജ സംരക്ഷണത്തിനായി മലബാർ മിൽമ നടപ്പിലാക്കിവരുന്ന നൂതന ആശയങ്ങൾക്കും ഊർജ സംരക്ഷണത്തിനും വേണ്ടി നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്. ന്യൂദൽഹിയിൽ എസ്.ഇ.ഇ.എം സംഘടിപ്പിച്ച ചടങ്ങിൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് കുമാറിൽ നിന്നും മലബാർ മിൽമ ജനറൽ മാനേജർ എൻ.കെ. പ്രേംലാൽ, മാനേജർ രൂപേഷ് എൻ.പി, ഡയറി എൻജിനീയർമാരായ വിഷ്ണു വി. ചന്ദ്രൻ, പ്രസീൽ എ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.