Sorry, you need to enable JavaScript to visit this website.

ഇന്ത്യയുമായുള്ള ബന്ധം തുടരാം, അന്വേഷണത്തിലൂടെ  സത്യം പുറത്തു വരട്ടെ- കനേഡിയന്‍ പ്രതിരോധ മന്ത്രി

ഒട്ടാവ-ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് കാനഡ ആഗ്രഹിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നിലപാട് മാറ്റമില്ലെന്നും ബ്ലയര്‍ ആവര്‍ത്തിച്ചു. 
അന്വേഷണം നടക്കുമ്പോഴും ഇന്തോ- പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ഖലിസ്ഥാന്‍ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളയാതിന്റെ പിന്നാലെ ദി വെസ്റ്റ് ബ്ലോക്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം അതോടെ കൂടുതല്‍ ദൃഢമായി കൊണ്ടുപാകാമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest News