ഹൈദരാബാദ്-ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് സിദ്ദിപേട്ട് ജില്ലയിലെ വിനായക ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദം വിളമ്പിയത് മുസ്ലിം സഹോദരങ്ങൾ. സാമുദായിക സൗഹാർദം പ്രകീർത്തിച്ചുകൊണ്ട് ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു.തെലങ്കാനയിൽ സാമുദായിക സൗഹാർദം പടർന്നു... ഗണേശ നവരാത്രിയിൽ മുസ്ലീം സഹോദരങ്ങൾ ഭക്ഷണം നൽകി എന്ന തലക്കെട്ടിലാണ് ഭക്തർക്ക് അന്നദാനം നൽകിയെന്ന വീഡിയോ പ്രചരിക്കുന്നത്.
ഹൈദരാബാദിലെ രാംനഗറിൽ മുസ്ലിം യുവാവ് സാമുദായിക സാഹോദര്യം പ്രദർശിപ്പിച്ചത് ഹിന്ദു സുഹൃത്തുക്കളോടൊപ്പം ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിൽ പങ്കെടുത്തുകൊണ്ടാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ 18 വർഷമായി രാംനഗറിൽ ഗണേശ വിഗ്രഹം ഒരുമിച്ചാണ് തങ്ങൾ സ്ഥാപിക്കുന്നതെന്ന് മുഹമ്മദ് സിദ്ദിഖ് എന്നയാൾ വാർത്താ ഏജൻസിയായ എ.എൻഐയോട് പറഞ്ഞു.. മുസ്ലീം, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പ്രദേശത്തെ എല്ലാ ആളുകളും ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
ഞങ്ങൾ ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്, അതിനാലാണ് ഞങ്ങൾ എല്ലാ ആഘോഷങ്ങളിലും ഒരുമിച്ച് പങ്കെടുക്കുന്നതെന്ന് സിദ്ദിഖിന്റെ സുഹൃത്ത് സായി പറഞ്ഞു. 18 വർഷമായി ഞങ്ങൾ എല്ലാ വർഷവും ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുന്നു. വളരെ ഗംഭീരമായാണ് ഞങ്ങൾ നിമജ്ജനം നടത്തുന്നത്. എല്ലാ ദിവസവും സാംസ്കാരിക പരിപാടികളും ഒമ്പത് ദിവസവും പൂജയും നടത്തുന്നു.
తెలంగాణలో వెల్లివిరిసిన మత సామరస్యం... గణేష్ నవరాత్రుల్లో ముస్లిం సోదరుల అన్నదానం
— Telugu Scribe (@TeluguScribe) September 23, 2023
సిద్దిపేటలో గణేష్ నవరాత్రుల సందర్భంగా, వినాయకుడిని పూజిస్తూ తరిస్తున్న భక్తులకు, ముస్లిం సోదరులు అన్నదానం చేశారు. pic.twitter.com/qquywcFIKp