Sorry, you need to enable JavaScript to visit this website.

ഇതെന്ത് കഥ! ഊണും ഉറക്കവും കളഞ്ഞ് ഐ ഫോണ്‍15 വാങ്ങാന്‍ മുംബൈയില്‍ ആളുകളുടെ തിക്കും തിരക്കും

മുംബൈ - ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോണ്‍ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഒഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളത്. മുംബൈയിലെ ബി കെ സിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവരും 17 മണിക്കൂറോളമായി വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങിക്കാനായി ആളുകള്‍ ഇവിടെ എത്തിയവരുണ്ട്. പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ഫോണുകള്‍ വാങ്ങാനാവും. പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്റ്റോറുകളില്‍ നേരിട്ടെത്തി ഐഫോണ്‍ സീരീസ് ഫോണുകള്‍ വാങ്ങാം.ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.

Latest News