ചെന്നൈ-തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരുടെ പട്ടികയെടുത്താന്‍ അതില്‍ ആദ്യം തന്നെ കാണാവുന്ന പേരാണ് തൃഷ. തെലുങ്കിലും തമിഴിലും തിരക്കേറിയ താരം നിവിന്‍ പോളി നായകനായ മലയാളം ചിത്രത്തിലും വേഷമിട്ടിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ 2ലാണ് തൃഷ അവസാനമായി അഭിനയിച്ചത്. കുന്ദവിയായി തിളങ്ങിയ തൃഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷ വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തൃഷയും മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തൃഷ ഇപ്പോള്‍.
ശാന്തമായിരിക്കുക, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നാണ് താരം പറഞ്ഞത്. എക്‌സിലൂടെയാണ് തൃഷ തന്റെ പ്രതികരണം അറിയിച്ചത്.അതേസമയം, ഇതാദ്യമായല്ല തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നേരത്തെ സംരഭകനും നിര്‍മ്മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേര്‍ത്ത ചടങ്ങായിരുന്നു അത്. എന്നാല്‍ മറ്റെന്തോ കാരണം കൊണ്ട് ഈ വിവാഹം നടന്നില്ല. ഇതിന് ശേഷം തൃഷ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.