മിശ്രിതമാക്കി സാനിറ്ററ്റി നാപ്കിനില്‍ ഒളിപ്പിച്ചു; കൊച്ചിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി-സാനിറ്ററ്റി നാപ്കിനകത്ത് ഒളിപ്പിച്ച് കൊണ്ടുവന്ന 679 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. തമിഴ്‌നാട് സ്വദേശിനിയായ ഉഷ എന്ന യാത്രക്കാരിയാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ചത്. ഇവര്‍ ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് വന്നത്.സ്വര്‍ണ  മിശ്രിതമാണ് സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ചിരുന്നത്. പിടിച്ച സ്വര്‍ണ്ണത്തിന് 29.65 ലക്ഷം രൂപ വിലയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഈ വിധത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News