പാലക്കാട്- ഓട്ടിസം ബാധിച്ച മകളുമായി വാടക വീടുകൾ മാറി മാറി താമസിക്കേണ്ടി വരുന്ന കുടുംബത്തിന് വീടു നിർമിച്ചു നൽകുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അറിയിച്ചു. മകൾ ഒച്ചവെക്കുന്നതിനെ ചൊല്ലിയുള്ല പരാതികൾ കാരണമാണ് ഈ കുടുംബത്തിന് വീടുകൾ മാറേണ്ടി വരുന്നത്.നേരത്തെ ഈ വിഷയം ശ്രദ്ധയിലുണ്ടെന്നും പ്രവാസി സ്പോൺസറുടെ സഹായത്തോടെ എത്രയും വേഗം വീടു നിർമിച്ചുനൽകുമെന്നും എം.എൽ.എ പറഞ്ഞു.
കുവൈത്തിലുള്ള പ്രവാസി സഹോദരനാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് ഈ വിഷയം ചിലയാളുകൾക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ ഇവർക്ക് സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല. പിന്നീട് സ്ഥലം ഒരാൾ നൽകിയിട്ടുണ്ട്. നേരത്തെ വാഗ്ദാനം ചെയ്തതുപോലെ പ്രവാസി സഹോദരൻ വീട് വെച്ച് നൽകാൻ എപ്പോഴും തയ്യാറാണ്. ആദ്യഘട്ട നിർമ്മാണത്തിനുള്ള തുക നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായും ഷാഫി പറമ്പിൽ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)