ന്യൂദൽഹി- കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മേലുദ്യോഗസ്ഥനെ യുവാവ് കൊന്നു കുഴിച്ചു മൂടി. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ മനീഷ് കുമാര്‍ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഓഫീസിലെ ക്ലർക്കായ അനീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29 മുതല്‍ മനീഷ് കുമാറിനെകാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം. പോലീസ് അന്വേഷണത്തിൽ അനീസിന് മനീഷിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മനീഷ് തനിക്ക് ഒൻപത് ലക്ഷത്തോളം രൂപ മടക്കി തരാനുണ്ടെന്നും കാമുകിയെ മനീഷ് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അനീസ് പോലീസിനോട് പറഞ്ഞു. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീസ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മനീഷിനെ പൈപ്പ് ഉപയോഗിച്ച് പിന്നിൽ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മനീഷ് മരിച്ചു. തുടർന്ന് രക്ഷപ്പെട്ട പ്രതി അടുത്ത ദിവസം മടങ്ങി എത്തിയാണ് മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. തുടർന്ന് സിമന്റ് ഉപയോഗിച്ച് കെട്ടിമറച്ചു.