മുംബൈ- വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശി രതീഷിനെ എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. നയതന്ത്ര സ്വർണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയ ഏജന്‍സ് തടങ്കലില്‍ വെച്ച സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചിട്ടില്ല.
2019-20 കാലയളവില്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ ടെര്‍മിനല്‍ വഴി ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലും രാഷ്ട്രീയ സഹായവും ചൂഷണം ചെയ്തതായി സംശയിക്കുന്ന കേസാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2020 ജൂണില്‍ യുഎഇ കോണ്‍സുലേറ്റിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്റെ പേരിൽവന്ന ഒരു എയര്‍ കാര്‍ഗോ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് റാക്കറ്റ് വെളിപ്പെട്ടത്. ഇരുമ്പ് പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 30 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും രണ്ട് മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി.
കേസിലെ മറ്റൊരു പ്രതിയായ ഹംസത്ത് അബ്ദു സലാമുമായി അടുത്ത ബന്ധമുള്ളയാളാണ് രതീഷെന്ന് എന്‍ഐഎ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള നന്ദകുമാറിന് വില്‍പനയ്ക്കായി കടത്തിയ സ്വര്‍ണം ഇയാള്‍ എത്തിച്ചു.