ഗുവാഹത്തി- ഒരു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ക്രൂരകൃത്യം. രാത്രി അതിക്രമിച്ചെത്തിയ സംഘം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയെ ഭര്‍ത്താവ്. ഒരുവര്‍ഷമായി താന്‍ നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നതെന്നും അടുത്തിടെയായി രാത്രി വൈകിയും ചിലര്‍ വീടിന്റെ പരിസരത്ത് നടക്കുന്നത് ഭാര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.
രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)