Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ നേതാവ് ചൈത്രക്കെതിരെ വീണ്ടും കേസ്; വഞ്ചിച്ചത് ബി.ജെ.പിക്കാരനെ

മംഗളൂരു-നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബൈന്ദൂരിലെ വ്യവസായിയെ വഞ്ചിച്ച കേസിൽ ബംഗളൂരുവിൽ സിസിബി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ഹിന്ദുത്വ പ്രവർത്തക ചൈത്ര കുന്ദാപുരയ്‌ക്കെതിരെ മറ്റൊരു വഞ്ചന കേസ് രജിസ്റ്റർ ചെയ്തു.

വസ്ത്രവ്യാപാരം വാഗ്ദാനം ചെയ്ത് ചൈത്ര അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുധീന എന്ന ബിജെപി പ്രവർത്തകനാണ് ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ കോട്ട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2015ൽ ഒരു ഗോ രക്ഷാ സംഗമത്തിനിടെയാണ് ചൈത്രയെ പരിചയപ്പെട്ടതെന്ന് സുധീന  ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു,

തുണിക്കട തുറക്കാനാണ് തന്നോട് ഷെയർ ആവശ്യപ്പെട്ടതെന്നും  മത്സ്യബന്ധനത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നുമാണ് പണം സ്വരൂപിച്ചു നൽകിയതെന്നും സുധീന പറഞ്ഞു.

രണ്ട് ലക്ഷം രൂപ പണമായി നൽകിയതായും മൂന്ന് ലക്ഷം രൂപ ചൈത്രയുടെ  ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അദ്ദേഹം പറഞ്ഞു. പിന്നീട് ആന്ധ്രാപ്രദേശിൽ ജോലിക്കായി പോയ സമയത്താണ് ചൈത്രയുടെ പേരിൽ തുണിക്കട തുറന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.

പണം തിരികെ ചോദിച്ചപ്പോൾ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുധീന ആരോപിച്ചു.

Latest News