ചാമരാജനഗര്‍- സ്വകാര്യ വീഡിയോകളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്ന മുന്‍ കാമുകനും കൂട്ടാളിക്കുമെതിരെ കര്‍ണാടകയില്‍ സ്‌കൂള്‍ അധ്യാപിക പോലീസില്‍ പരാതി നല്‍കി.
സ്വകാര്യ വീഡിയോകള്‍ വൈറലാക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും 10 ലക്ഷം രൂപ നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടതായാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.
അധ്യാപിക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
അബ്ദുള്‍ അസീമെന്ന മുന്‍കാമുകനും കൂട്ടാളി മയൂരിനുമെതിരെയാണ് അധ്യാപികയുടെ പരാതി.
അസീമും പരാതിക്കാരിയും തമ്മില്‍ ഏഴു വര്‍ഷം ബന്ധമുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് യുവതി മറ്റൊരാളുമായി വിവാഹിതയായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം ചേരാന്‍ പ്രതി അധ്യാപികയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ വൈറലാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പ്രതിയായ അബ്ദുള്‍ അസീമും കൂട്ടാളി മയൂരും ചേര്‍ന്ന് സ്വകാര്യ വീഡിയോകള്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തതായും പറയുന്നു.
ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ലെങ്കില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ അവളുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങളുടെ ബാനറുകള്‍ പ്രദേശത്ത് സ്ഥാപിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക് െ്രെകം പോലീസ് സ്‌റ്റേഷനെ സമീപിച്ച് നല്‍കിയ പരാതിയില്‍ പറയുന്നു.